ആലപ്പുഴ: കേരള ഗെയിംസിന്റെ ഭാഗമായി സംസ്ഥാന കായിക ചരിത്രത്തിലെ അസുലഭ മുഹൂർത്തങ്ങളുടെ കാഴ്ച്ചയൊരുക്കി ഫോട്ടോ വണ്ടി ജില്ലയിലെത്തി. നഗര ചത്വരത്തിൽ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ വണ്ടി സ്വീകരിച്ചു. ജില്ലയിലെ പര്യടനം എച്ച്.സലാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി സോജി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ എസ്.വിനോദ്, നിമ്മി അലക്സാണ്ടർ, ആർ.ബിജുരാജ്, കെ.എ.വിജയകുമാർ, റോണി മാത്യു, വിമൽ പക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേയ് ഒന്നു മുതൽ പത്ത് വരെയാണ് വിവിധ ജില്ലകളിലായി കേരള ഗെയിംസ് നടക്കുന്നത്. ജില്ലയിൽ നിന്ന് 560 കായികതാരങ്ങൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |