SignIn
Kerala Kaumudi Online
Thursday, 25 April 2024 5.26 PM IST

ബയോകമ്പോസ്റ്റ് ബിൻ വിതരണം

bio-compstbin

മാന്നാർ : മാന്നാർ പഞ്ചായത്തിലെ 2021-22 ധനകാര്യകമ്മിഷൻ ഫണ്ട് ഉപയോഗിച്ചു നിർവഹണം നടത്തിയ ഖരമാലിന്യ സംസ്‌കരണത്തിനായി ബയോകമ്പോസ്റ്റ്‌ ബിൻ വിതരണംചെയ്തു. 1,800 രൂപ വിലയുള്ളബിന്നിന് 10 ശതമാനം ഗുണഭോക്തൃവിഹിതം ആയ 180 രൂപയ്ക്ക് ഗ്രാമപ്പഞ്ചായത്ത് 325 പേർക്ക് അനുവദിച്ചു.125 പേർക്ക് വിതരണംനടത്തി.

ഗ്രാമപഞ്ചായത്ത്പ്ര സിഡന്റ് ടി. വി. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ വത്സലാ ബാലകൃഷ്ണൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ. ശിവപ്രസാദ്, സുനിതാ എബ്രഹാം, സുജാതാ മനോഹരൻ, സെലീനാ നൗഷാദ്, ശാന്തിനി.എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, വി.ഇ.ഒ മാരായ കെ. മനോജ് കുമാർ, വിഷ്ണു, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീതാ ഹരിദാസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.