ആലപ്പുഴ: സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. റാലി ആലപ്പുഴ പട്ടണത്തിൽ നിന്ന് തുടങ്ങി അവലൂക്കുന്ന് വായനശാലയ്ക്ക് സമീപം എത്തിച്ചേർന്നു. നോർത്ത് ഏരിയ കമ്മറ്റി സെക്രട്ടറി വി.ടി.രാജേഷ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം പാർട്ടി കേന്ദ്ര കമ്മറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം കെ.കെ.സുലൈമാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എച്ച്.സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റിയംഗം വി.ബി.അശോകൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വി.എസ്.മണി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |