SignIn
Kerala Kaumudi Online
Friday, 29 March 2024 11.32 AM IST

അരങ്ങിലെത്താതെ ഓക്സിലറി ഗ്രൂപ്പുകൾ; കാത്തിരുന്ന് മടുത്ത് യുവതികൾ

auxilary

ആലപ്പുഴ: കുടുംബശ്രീയുടെ ന്യൂജെൻ സംവിധാനമെന്ന നിലയിൽ രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകൾ അഞ്ച് മാസം പിന്നിടുമ്പോഴും ജില്ലയിൽ പ്രവർത്തനരഹിതം. യോഗങ്ങൾ കൂടുകയോ, പദ്ധതികൾ ആവിഷ്ക്കരിക്കുകയോ തുടങ്ങി യാതൊരു പ്രവർത്തികളും ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നില്ല. സി.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങളാണ് പ്രവർത്തനങ്ങൾ മന്ദീഭവിക്കാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. സി.ഡി.എസ് ചെയർപേഴ്സൺമാരും അംഗങ്ങളും മാറി പുതിയ ആളുകൾ വന്നു. പുതിയ ചെയർപേഴ്സൺമാർക്കുള്ള പരിശീലനങ്ങൾ നടക്കുകയാണ്. ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. രണ്ടാംഘട്ടം ഉടൻ ആരംഭിക്കേണ്ടതുണ്ട്. പരിശീലനങ്ങൾ പൂർത്തിയായ ശേഷമേ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ആരംഭിക്കു. കഴിഞ്ഞ ബഡ്ജറ്റിൽ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന് വേണ്ടി 500 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫണ്ടുകൾ എത്തരത്തിൽ പ്രയോജനപ്പെടുത്തണമെന്നത് സംബന്ധിച്ച് വിശദമായ തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ 18നും 40നും മദ്ധ്യേ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തി അതത് വാർഡുകൾ കേന്ദ്രീകരിച്ച് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്.

.........

# ഓക്സിലറി ഗ്രൂപ്പ്

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഒരു വാർഡിൽ ഒരു ഗ്രൂപ്പാണ് രൂപീകരിച്ചത്. പരമാവധി 50 പേരാണ് അംഗങ്ങൾ. അതിൽ കൂടുതൽ പേർ താത്പര്യത്തോടെ മുന്നോട്ട് വന്നിടങ്ങളിൽ അധിക ഗ്രൂപ്പ് കൂടി ആരംഭിച്ചിട്ടുണ്ട്. നൂതന തൊഴിൽ സാധ്യതകൾ , സാമൂഹിക സാംസ്‌കാരിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സ്ത്രീകളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനുമുള്ള വേദി ആയാണ് ഗ്രൂപ്പ്‌ രൂപീകരിച്ചത്.

........

# ലക്ഷ്യങ്ങൾ

* സ്ത്രീ ശാക്തീകരണം

* യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനം

* സാമൂഹ്യ ഉന്നമനത്തിനുതകുന്ന അവസരങ്ങൾ ലഭ്യമാകുന്ന വേദി

* സ്ത്രീധനം, ഗാർഹിക പീഢനങ്ങൾ തുടങ്ങിയ സാമൂഹ്യവിഷയങ്ങളിൽ ഇടപെടൽ

* പൊതുവിഷയങ്ങളിൽ പ്രതികരിക്കാനുള്ള ആത്മവിശ്വാസം വളർത്തൽ

* സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കൽ

...........

# ജില്ലയിൽ

ഓക്‌സിലറി ഗ്രൂപ്പുകൾ : 1367

അംഗങ്ങൾ : 23468

.......

സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ പലരും പുതുമുഖങ്ങളാണ്. അവരുടെ പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് ജൂൺ മാസത്തോടെ ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ആരംഭിക്കും. ഗ്രൂപ്പിന് നേതൃത്വം നൽകുന്ന അഞ്ചംഗ കമ്മിറ്റിക്കും, തുടർന്ന് എല്ലാ അംഗങ്ങൾക്കും ഓറിയന്റേഷൻ ക്ലാസുകളുകടക്കം നൽകും.

കെ.ബി.അജയകുമാർ, അസിസ്റ്റന്റ് കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.