മാന്നാർ: സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടായ സ്നേഹഭവൻ, പാവുക്കരയിലെ നിർദ്ധനരായ രണ്ടു സഹോദരിമാർക്ക് കൈമാറി. പാവുക്കര കുറുമ്പുഴക്കരിയിൽ അംബിക (50), തങ്കമണി (48) എന്നീ സഹോദരിമാർക്കാണ് വീട് നിർമ്മിച്ച് നൽകിയത്. അവിവാഹിതരായ സഹോദരിമാർ നാലുസെന്റ് സ്ഥലത്ത് ചോർന്നൊലിക്കുന്ന കൂരയിലായിരുന്നു താമസിച്ചിരുന്നത്. ദുരിതജീവിതം അറിഞ്ഞ് സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി വീടു നിർമ്മിച്ചുനൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. പി.ആർ. സജികുമാർ ചെയർമാനും കെ.എം.അശോകൻ കൺവീനറുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. രണ്ടുമുറി, ഹാൾ,അടുക്കള, ശൗചാലയം എന്നിവ ഉൾപ്പെടുന്ന 620 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. ഒൻപതുലക്ഷം രൂപയോളം ചെലവഴിച്ചു.
വീടിന്റെ താക്കോൽദാനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പി.ആർ സജികുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |