മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തി. ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയിൽ ആഹാരം പാകം ചെയ്തതിനും ശുചിത്വമില്ലാതെ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതിനും ചില ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.മിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാഗി, ബീന, സന്ധ്യ, മാജിദ്, ഗ്രാമപഞ്ചായത്ത് യു.ഡി ക്ലാർക്ക് ജീന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |