അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ഹെൽത്ത് കാർഡ് പതിക്കണമെങ്കിൽ ആർ.എസ്.ബി.വൈ കൗണ്ടറിൽ നേരിട്ട് എത്തണമെന്ന അധികൃതരുടെ തീരുമാനം രോഗികളെ ദുരിതത്തിലാക്കി. നേരത്തേ, ഹെൽത്ത് കാർഡിലുള്ള ആരെങ്കിലും ഒരാളുടെ വിരൽ പതിച്ചാൽ മതിയാകുമായിരുന്നു.എന്നാൽ പുതിയ തീരുമാനം വന്നതോടെ രോഗി നേരിട്ടെത്തി വിരൽ പതിക്കണം.ഐ.സി.യു, വെന്റിലേറ്റർ എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ ഉൾപ്പെടെയുള്ളവർക്കും വാഹനാപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്കും കൗണ്ടറിൽ നേരിട്ടെത്തി വിരൽ പതിപ്പിക്കാൻ കഴിയാതെ വരുന്നതോടെ ഇവർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയാണ്. പദ്ധതി തുടങ്ങിയ വ്യാഴാഴ്ച കൗണ്ടറിന് മുന്നിൽ സ്ട്രെച്ചറിലാണ് രോഗികൾ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |