SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.53 PM IST

മഴയെത്തും മുമ്പേ പദ്ധതി മുന്നോട്ട്

thozhilurappu

ആലപ്പുഴ: നഗരസഭയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന മഴയെത്തും മുമ്പേ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിച്ച് നഗരസഭ പരിധിയിലെ 33 വാർഡുകളിൽ ഡീപ്പ് ക്ലീനിംഗ് നടത്തി.ഓടയടക്കമുള്ള ജല നിർഗമന മാർഗങ്ങൾ തെളിച്ച് വെള്ളപ്പൊക്ക സാദ്ധ്യതയും ജലജന്യ രോഗ സാദ്ധ്യതയും ഇല്ലാതാക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.

നഗരസഭ തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അടക്കം 40 പേരടങ്ങുന്ന ടീമുകളാണ് ശുചീകരണം നടത്തുന്നത്. ഓരോ വാർഡിലും രണ്ട് ദിവസം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. കാളാത്ത്,കൊറ്റംകുളങ്ങര,കാഞ്ഞിരംചിറ, മുല്ലാത്ത്,മുനിസിപ്പൽ സ്റ്റേഡിയം,തിരുവമ്പാടി വാർഡുകളിലാണ് ഇന്നും നാളെയും ശുചീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.