SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.21 PM IST

ഭീഷണിയായി തണൽമരം

ambala

അമ്പലപ്പുഴ: അമപകടാവസ്ഥയിലായ തണൽ മരം . വെട്ടിമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. വളഞ്ഞവഴി എസ്.എൻ.കവല ജംഗ്ഷന് വടക്ക് ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന തണൽ മരമാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. മരത്തിന്റെ ശിഖരങ്ങളെല്ലാം ഉണങ്ങി ഏത് നിമിഷവും താഴെ വീഴുമെന്ന അവസ്ഥയിലാണ് ..ശക്തമായി കാറ്റും മഴയുമുണ്ടാകുമ്പോൾ പരിസരവാസികൾക്ക് നെഞ്ചിടിപ്പാണ്. ഉണങ്ങി ദ്രവിച്ച മരക്കൊമ്പുകൾ യാത്രക്കാരുടെയും വാഹനങ്ങളുടെയും മുകളിൽ വീഴാൻ സാദ്ധ്യതയേറെയാണ്. മരം നിൽക്കുന്നതിന് തൊട്ടടുത്ത് ചില വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് മരം വെട്ടിമാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.