ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ത്രീഡി ലാപ്റോ സ്കോപിക് ചികിത്സയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തു. കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സ നൽകുന്ന ത്രീഡി ലാപ്റോ സ്കോപിക് ചികിത്സ വഴിയുള്ള ശസ്ത്രക്രിയ നടത്താനായെന്ന ചരിത്ര നേട്ടവും ആശുപത്രിക്ക് സ്വന്തമായി. ചെറിയ മുറിവിലൂടെ നടത്തുന്ന ശസ്ത്രക്രിയയായതിനാൽ ആശുപത്രി വാസം കുറച്ചു മതിയാകും. രോഗികൾക്ക് വേദന കുറക്കാനും കഴിയും. ആന്തരിക അവയവങ്ങളിലെ രോഗവ്യാപ്തിക്ക് അനുസരിച്ച് ബയോപ്സി എടുക്കുവാനും കഴിയുന്നതാണ് ആധുനിക ചികിത്സയായ ത്രീഡി ലാപ്റോസ്കോപിക്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ പ്രൊഫ. ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആദ്യ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. സീനിയർ ഡോക്ടർമാരായ അജിത രവീന്ദ്രൻ, ശില്പനായർ, പി.എസ്.ദീപ്തി എന്നിവരും മെഡിക്കൽ വിദ്യാർത്ഥികളായ ഡോ. ജീൻ, ഡോ. ആമിന, ഡോ. രേഷ്മ, അനസ്ത്യേഷ്യ വിഭാഗത്തിലെ ഡോ. നന്ന ആർ.ചന്ദ്രൻ, ഡോ. സഞ്ജിത്ത്, ഡോ. എസ്.ആർ.ജസീല, ഡോ. ഐ.ആർ.രേണു സ്റ്റാഫ് നഴ്സുമാരായ പി.എസ്.ധന്യ, സിമി ആന്റണി എന്നിവർ ഉൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |