അമ്പലപ്പുഴ: സഹകരണ വകുപ്പിനു കീഴിലുള്ള പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി കേരളം കൂടുതൽ മുന്നേറുകയാണന്നും അതിന്റെ പ്രതിഫലനം നാടിന്റെ വികസനമായി മാറുമെന്നും മന്ത്രി പറഞ്ഞു. 2018-20 അദ്ധ്യയന വർഷത്തെ 58 എ.ബി.എ വിദ്യാർത്ഥികളും 2019-21 ബാച്ചിലെ 55 വിദ്യാർത്ഥികളുമുൾപ്പടെ 113 പേരാണ് ബിരുദം കരസ്ഥമാക്കിയത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ഐ.എം.ടി ഡയറക്ടർ ഡോ.എം .കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |