ആലപ്പുഴ: നഗരസഭയുടെ കഴിഞ്ഞ ഒരു വർഷത്തെ ക്ഷേമ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള പ്രവൃത്തി രേഖ 'നന്മ പാകിയ നാൾവഴികൾ' എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു. നഗരസഭയുടെ 6 സ്ഥിരം സമിതികളുടെ കീഴിൽ നടന്ന ക്ഷേമ വികസന പ്രവർത്തനങ്ങളാണ് ചിത്രങ്ങൾ സഹിതം പ്രവൃത്തി രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ ബീച്ചിൽ നടന്ന കേരള സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിൽ മന്ത്രി സജി ചെറിയാൻ എം.എൽ.എമാരായ പി.പി ചിത്തരഞ്ജനും എച്ച്. സലാമിനും നൽകി നിർവഹിച്ചു. മാവേലിക്കര എം.എൽ.എ അരുൺകുമാർ, കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ്, നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, ജില്ലാകളക്ടർ രേണുരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, എം. ആർ പ്രേം, ബീന രമേശ്, ഡി.പി മധു, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |