ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അർബൻ മിഷൻ ഫണ്ടുപയോഗിച്ച് കളത്തി വീട്ടിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ മുഖ്യാതിഥിയായിരുന്നു. കെ.കെ. കുമാരൻ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,സ്ഥിരം സമിതി അദ്ധ്യക്ഷമാരായ കെ. കമലമ്മ,ജ്യോതി മോൾ,ബൈരഞ്ചിത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി പി. ഗീതാകുമാരി നന്ദിയും പറഞ്ഞു. 83 ലക്ഷം രൂപ മുടക്കി ബഹുനില ഷോപ്പിംഗ് കോംപ്ലക്സാണ് കളത്തിവീട് മാർക്കറ്റിൽ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |