SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.24 PM IST

കൃഷ്ണപുരം ഗവ.യുപി സ്കൂളിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം

ph

കായംകുളം :കൃഷ്ണപുരം ഗവ. യുപി സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും 16 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മാണം പൂർത്തീകരിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ പി ശശികല നിർവഹിച്ചു.

3500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 6 ക്ലാസ് മുറികൾ , വരാന്ത, സ്റ്റെയർ റൂം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശ്രമമുറി, രണ്ട് ടോയ്‌ലറ്റുകൾ, ഫർണീച്ചറുകൾ, വാട്ടർ പ്യൂരിഫയർ നാപ്കിൻ ഡിസ്ട്രോയർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് കേശു നാഥ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാദേവി, പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് സുൽഫിക്കർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫർസാന ഹബീബ്, കായംകുളം എ.ഇ.ഒ സിന്ധു എ നഗരസഭ കൗൺസിലർ ബിനു അശോകൻ, കെ.കെ അനിൽകുമാർ, പ്രഥമാദ്ധ്യാപിക സായിദ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.