SignIn
Kerala Kaumudi Online
Thursday, 18 April 2024 11.53 PM IST

സി.സി റ്റി.വി കാമറകൾ സ്ഥാപിച്ചു

ambala

അമ്പലപ്പുഴ: പുന്നപ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സബർമതി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സി.സി ടി.വി കാമറകളുടെ ഉദ്‌ഘാടനവും ആദരിക്കലും നടത്തി. കേരള സർവകലാശാല ബി.കോം പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കെ.ആർ.അഖിൽ, ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മികവും സാമൂഹികവുമായ പ്രവർത്തന മണ്ഡലങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ജയ വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുന്നപ്ര കപ്പക്കട ശ്രീ മുരുകാലയ ക്ഷേത്രാങ്കണത്തിലെ എസ്.എൻ.ഡി.പി യോഗം വിവേകോദയം ശാഖാ ഹാളിൽ നടന്ന സമ്മേളനം പുന്നപ്ര വടക്കു പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഉദ്ഘാടനം ചെയ്തു. സബർമതി പ്രസിഡന്റ് എം.തങ്കപ്പൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജയപ്രസന്നൻ, കെ.ബി.ശശീന്ദ്ര ബാബു, അനീഷ് കെ വാഷിംഗ്ടൺ, പി.എം.പ്രതാപൻ, എസ്.പ്രഭുകുമാർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.