SignIn
Kerala Kaumudi Online
Thursday, 25 April 2024 10.18 PM IST

കയർമേഖലയിലെ പ്രശ്‌ന പരിഹാരത്തിന് കയർ കോർപ്പറേഷൻ വഴി ഓർഡർ നൽകണം:ആർ.നാസർ

photo

ചേർത്തല: കയർ കയ​റ്റുമതിക്കാർ കയർ കോർപ്പറേഷൻ വഴി ഓർഡർ നൽകിയാൽ ഒരു പരിധിവരെ കയർമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
ചെറുകിട കയർ ഫാക്ടറി ഉടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കയർ മേഖലയിൽ വലിയ ആഘാതമുണ്ടാകുമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു . 25 മുതൽ സംസ്ഥാനവ്യാപകമായി സമരം നടത്താനും സമ്മേളനത്തിൽ തീരുമാനമായി.ചെറുകിട കയർ ഫാക്ടറി അസോസിയേഷൻ സെക്രട്ടറി പി.എൻ.സുധീർ,കേരളാ സ്​റ്റേ​റ്റ് സ്മാൾ സ്‌കെയിൽ കയർ മാനുഫാക്ച്ചറേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡി.സനൽകുമാർ,കേരളാ കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ്,ജില്ലാ പ്രസിഡന്റ് എം.അനിൽകുമാർ,കെ.ആർ.ഭഗീരഥൻ,കെ.പി. ആഘോഷ് കുമാർ,എം.പി.പവിത്രൻ,വി.എം.ഹരിഹരൻ,പി.പി.ബിനു,ടി.എസ്.ബാഹുലേയൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.