SignIn
Kerala Kaumudi Online
Friday, 19 April 2024 7.52 PM IST

കണിച്ചുകുളങ്ങരയിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന്

stadium

# ജില്ലയിൽ മൂന്ന് കായിക സ്റ്റേഡിയങ്ങൾ

ആലപ്പുഴ: കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും.

ഉച്ചയ്ക്ക് 2.30ന് മന്ത്രി വി.അബ്ദുറഹിമാൻ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, മുൻമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മുൻ എം.പി ടി.ജെ.ആഞ്ചലോസ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ എന്നിവർ മുഖ്യാഥിതികളായിരിക്കും. കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനഭായ്, വൈസ് പ്രസിഡന്റ് സി.സി.ഷിബു, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ് കുമാർപഞ്ചായത്ത് അംഗങ്ങളായ എൻ.ഷൈലജ, മിനിമോൾ, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ലിഡ ഉ്വയൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

5 കോടി ചെലവ്

അഞ്ചു കോടിയാണ് നിർമാണ ചെലവ്. നിർമ്മാണം പൂർത്തീകരിക്കുമ്പോൾ ദേശീയതലത്തിലുള്ള മത്സരങ്ങളും 20ഇന കായിക മത്സരങ്ങളും നടത്താനാകും. ആര്യാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അഞ്ചുകോടി രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കലവൂർ എൻ.ഗോപിനാഥ്' സ്റ്റേഡിയം

കലവൂർ എൻ.ഗോപിനാഥിന്റെ സ്മരണയ്ക്കായി സിന്തറ്റിക് ട്രാക്കോടെ പ്രീതികുളങ്ങരയിൽ നിർമ്മിച്ച മിനിസ്റ്റേഡിയം വൈകിട്ട് 3.30ന് നാടിന് സമർപ്പിക്കും. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പ്രീതികുളങ്ങര ഗവ. എൽ.പി സ്‌കൂളിനോട് ചേർന്നാണ് 'കലവൂർ എൻ.ഗോപിനാഥ്' സ്റ്റേഡിയം. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, മുൻമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി എന്നിവർ മുഖ്യാതിഥികളായിരിക്കും. സ്‌പോർട്ട്‌സ് കേരള ചീഫ് എൻജിനീയർ ബി.ടി.വി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.സംഗീത തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ജിംനേഷ്യം, അത്‌ലറ്റിക് ട്രാക്ക്, ഇൻഡോർ കോർട്ട് സൗകര്യങ്ങളുമുണ്ട്. കിഫ്ബിയിൽ നിന്ന് അനുവദിച്ച 3.82കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച 200മീറ്റർ നീളത്തിൽ ഒരേസമയം നാലുപേർക്ക് ഓടാൻ കഴിയുന്ന തരത്തിൽ നിർമ്മിച്ച ട്രാക്ക് സെവൻസ് ഫുട്ബാൾ ഗ്രൗണ്ടായും ഉപയോഗിക്കാം. ട്രാക്കിന്റെ കിഴക്ക് ഭാഗത്ത് 7100ചതുരശ്ര അടി വിസ്തീർണമുള്ള ഇൻഡോർ സ്റ്റേഡിയവും വോളിബാൾ, ബാസ്‌കറ്റ്ബാൾ, ഷട്ടിൽ, ടെന്നീസ് തുടങ്ങിയവ കളിക്കാനും പരിശീലനത്തിനും സൗകര്യമുണ്ട്. സെവൻസ് ഫുട്ബാൾ ഗ്രൗണ്ടിന് ആവശ്യമായ ഗാലറിയും ഫ്‌ളഡ് ലൈറ്റുകളും സ്ഥാപിച്ചു.

ആര്യാട് പഞ്ചായത്ത് മിനിസ്റ്റേഡിയം

നിർമ്മാണോദ്ഘാടനം

ആര്യാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം വൈകിട്ട് 5ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, മുൻമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, മുൻ എം.പി ടി.ജെ.ആഞ്ചലോസ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, കെ.ഡി.മഹീന്ദ്രൻ, ആർ.റിയാസ്, അഡ്വ. ഷീനാ സനൽകുമാർ തുടങ്ങിയവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.