അമ്പലപ്പുഴ: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ്സെടുത്ത പിണറായി വിജയന്റെ നടപടിക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്സ് നേതാക്കളായ എ.ആർ. കണ്ണൻ, എൻ. ഷിനോയി, പി.കെ.മോഹനൻ , വി.ദിൽജിത് ,യു.എം . കബീർ, ജി.സുഭാഷ്, ഷിബൂ മാവുങ്കൽ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പിൽ, സിറാജ് പുറക്കാട് ,എൽ ദാസപ്പൻ, എം.എ.ഷഫീക്ക്, സുമേഷ്, ശ്യാംലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |