ചേർത്തല:പഠിതാക്കളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുതകും വിധം ഔപചാരിക വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ.ലത പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് ഡോ.വി.എൻ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി.ജോസഫ്,സി.പ്രവീൺലാൽ,ഹേമലത,പി.ആർ.വിജയകുമാർ,ജയൻ ചമ്പക്കുളം, അനിൽ ബാബു,എൻ.ജയൻ എന്നിവർ സംസാരിച്ചു.200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വാർഷികം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |