മാവേലിക്കര : ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'ഒരു മാമ്പഴക്കാലം" വിപണനമേള നാളെ ആരംഭിക്കും. ബാങ്ക് ഹെഡ് ഓഫീസിനോട് ചേർന്നുള്ള നീതി സ്റ്റോറിൽ നിന്നും മൽഗോവ, നീലം, കർപ്പൂരം, സിന്ദൂരം, കലാപാടി, പോളച്ചിറ, സരപ്പോട്ട, സേലം, സേലം ചെറുത്, മുതലമൂക്കൻ, പിയൂർ, ഓടനാട്, ചെങ്കൽ, റുമാനി, ചൂരങ്ക്, വെള്ളക്കുളമ്പ്, പേരക്കമാങ്ങ, പഞ്ചവർണ്ണം, ഹിമപസന്ത് തുടങ്ങി ഇരുപതോളം ഇനം മാങ്ങകളും നാടൻ മാങ്ങകളും വിവിധ ദിവസങ്ങളിലായി വിലക്കുറവോടെ വിപണനമേളയിൽ നിന്ന് ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. കൃഷി വകുപ്പിന്റെയും സഹകരണവകുപ്പിന്റെയും സഹകരത്തോടെ വിവിധ ഇടങ്ങളിൽ നിന്നും സംഭരിക്കുന്ന വിഷരഹിതമായ മാങ്ങകളാണ് വിപണനമേളയിൽ എത്തിക്കുന്നത്. നാടൻ പൈനാപ്പിളും വിപണിയിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |