അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എച്ച് .ഡി .എസ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സിസ്റ്റർ ലിനി അനുസ്മരണം സംഘടിപ്പിച്ചു. കോഴിക്കോട് പേരാമ്പ്ര ആശുപത്രിയിൽ നിപ്പ രോഗികളെ ചികിത്സിക്കുന്നതിനിടെ നിപ്പ ബാധിച്ച് മരണപ്പെട്ട സിസ്റ്റർ ലിനയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി.ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമയമ്മ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം റജീബ് അലി, ബ്രാഞ്ച് വൈസ് പ്രസിഡന്റ് കാസിം കരുമാടി എന്നിവർസംസാരിച്ചു.സംസ്ഥാന കമ്മറ്റി അംഗം പി.കെ. കബീർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |