അമ്പലപ്പുഴ: ജില്ലാ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)
ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനാപരമായ കരുത്ത് ആർജിച്ച തൊഴിലാളികളാണ് ആലപ്പുഴയിലുള്ളത്. ആ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുവാൻ ആവശ്യമായ പ്രവർത്തനമാണ് സംഘടന നടത്തുന്നത്.ഇതിനായി ഒരു സഹകരണ സംഘം രൂപീകരിക്കുന്നതിനാവശ്യമായ നടപടികൾക്ക് തുടക്കം കുറിച്ചതായി എച്ച്. സലാം പറഞ്ഞു. യൂണിയൻ ഏരിയ പ്രസിഡന്റ് ബി. അജേഷ് അദ്ധ്യക്ഷനായി. സി.പി. എം ഏരിയ സെക്രട്ടറിമാരായ വി .എൻ. വിജയകുമാർ, വി .ടി. രാജേഷ്, അംഗങ്ങളായ സുനിൽ കുമാർ, വി. ഗോപാലകൃഷ്ണൻ നായർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി. പി. പവനൻ, ഷോപ്പ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. ഷെരീഫ്, കൗൺസിലർ ബാബു എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി എസ്. സുരേഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |