ചേർത്തല: പൊതുഗതാഗതം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജീവനക്കാരുടെ വേതനം കൃത്യമായി നൽകേണ്ടത് മാനേജ്മെന്റിന്റെയും സർക്കാരിന്റേയും കടമയുമാണെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർത്തല ഡിപ്പോയ്ക്ക് മുന്നിൽ നടന്ന ഐക്യദാർഢ്യസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ ജോയിന്റ് സെക്രട്ടറി ടി.കെ.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ വി.ഡി.അബു കെ.എസ്.ആർ.ടി.സി സംരക്ഷണ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ പ്രസിഡന്റ് സി.സുരേഷ് സംസാരിച്ചു. ടി.എം.ഷിജിമോൻ, അരുൺ കാർത്തിക്, കെ.ഡി.രാജേഷ്, സി.ആർ.കിഷോർ കുമാർ, ശ്യാംകുമാർ, സനിൽകുമാർ, പി.ജയന്തി എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |