SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.50 AM IST

എൻ. ജി.ഒ യൂണിയൻ​ ജില്ലാ മാർച്ച്

jm

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാസമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ. ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും ആലപ്പുഴയിൽ നടന്നു. രാവിലെ 11.30 ന് ബോട്ട്‌ജെട്ടിക്ക് സമീപത്തുനിന്നും ആരംഭിച്ച മാർച്ച് ടൗൺഹാളിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ കേരള എൻ. ജി. ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ്.ഉഷാകുമാരി, എൽ.മായ, പി.സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറർ സി.സിലീഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.