ആലപ്പുഴ: 'ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സ്" എന്ന പേരിൽ കേരളത്തിലെ സംഗീതാസ്വാദകരുടെ മനസിൽ ഇടംനേടിയ പാട്ട് സംഘം സുവർണജൂബിലി നിറവിൽ. 1970 ലാണ് ആലപ്പുഴയുടെ ഈ സ്വന്തം പാട്ടുസംഘത്തിന്റെ പിറവി. ബി.ബിന്ദുമാധവിന്റെ നേതൃത്വത്തിൽ 1973ലാണ് 'ഭീമാസ് ബ്ലൂ ഡയമണ്ട്സ് " എന്ന പേരിൽ സമിതിയുടെ ഗാനമേള ആരംഭിച്ചത്.
ആർ.കെ ശേഖർ (സംഗീത സംവിധായകൻ എ.ആർ.റഹ്മാന്റെ പിതാവ്), എം.കെ.അർജുനൻ മാസ്റ്റർ, കുമരകം രാജപ്പൻ എന്നിവർ ചേർന്നാണ് ഈ സംഘത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട്
പിന്നണി ഗാനരംഗത്തേക്കും ഒട്ടേറെ ഗായകർ ഇവിടെനിന്ന് പിറന്നു. കെ.ജി.മാർക്കോസ്. പട്ടണക്കാട് പുരുഷോത്തമൻ, ജെൻസി ആന്റണി, ഇടവാ ബഷീർ, ആലപ്പി സുരേഷ് , സുധീർ കുമാർ, ദലീമ ജോജോ, കൊച്ചിൻ ഇബ്രാഹിം , ജിജി ഫ്രാൻസിസ് , പരമാനന്ദൻ, കൊച്ചിൻ ജൂനിയർ മെഹബൂബ് എന്നിവരെല്ലാം ഈ സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. സെക്രട്ടറി ടി.വി.പാപ്പച്ചൻ, മാനേജർ ബിജോ എന്നിവരാണ് ഇപ്പോൾ സമിതിയുടെ ചുമതലക്കാർ.
ആഘോഷം ഇന്ന് (28) നടക്കും
ഭീമാസ് ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണജൂബിലി ആഘോഷം ഇന്ന് നടക്കും. വൈകിട്ട് 5.30 ന് പാതിരപ്പള്ളി കാംലെറ്റ് കൺവെൻഷൻ സെന്ററിൽ പരിപാടി സംവിധായകൻ ഫാസിൽ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യ പാസ് മൂലം ആയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |