ആലപ്പുഴ: സമഗ്രശിക്ഷാ കേരളം ബി.ആർ.സി ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ' അമൃതം ഗമയ ' എന്ന ഏകദിന ക്യാമ്പ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. യോഗപരിശീലനവും മാനസികോല്ലാസ പരിപാടികളും, പഠനക്കിറ്റ് വിതരണവും നടന്നു. ആലപ്പുഴ ഗവ. മോഡൽ എച്ച്.എസ് എൽ.പി.എസ് ക്ലസ്റ്റർ സെന്ററിൽ നടന്ന ക്യാമ്പിൽ വാർഡ് കൗൺസിലർ പി.എസ്.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് ഉണ്ണികൃഷ്ണൻ (ബി.പി.സി, ബി.ആർ.സി ആലപ്പുഴ) പദ്ധതി വിശദീകരണം നടത്തി. എ.ഇ.ഒ കെ.മധുസൂദനൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ജോളി ജോസഫ്, ബി.ആർ.സി ട്രെയിനർമാരായ പി.ആർ ഷെനിത, എസ്.നവാസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ത്രേസ്യാമ്മ, റ്റി.ജെ.സന്ധ്യമോൾ, പി.എസ് ശാരിമോൾ, കോർഡിനേറ്റർ എസ്.ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |