അമ്പലപ്പുഴ: സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകാൻ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് തയ്യാറെടുക്കുന്നു. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു.ഹരിത കർമ സേനാ പ്രവർത്തകർ മുഖേനയാണ് പ്ലാസ്റ്റിക് ശേഖരണം. വീടുകളിൽ നിന്ന് 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് ഇതിനായി മാസത്തിൽ ഈടാക്കുന്നത്. പഞ്ചായത്തിൽ ആരംഭിച്ച ഈ ഉദ്യമം വിജയിപ്പിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഉദ്ഘാടനം നിർവഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത പറഞ്ഞു.പഞ്ചായത്തംഗം ജയലളിത, അസി.സെക്രട്ടറി അനിൽകുമാർ ജെ, നിർവഹണ ഉദ്യോഗസ്ഥൻ വി.ഇ.ഒ മനീഷ് എം.എച്ച്, ഹരിത കർമ്മസേന പ്രവർത്തകരായ ലളിത, ലത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |