അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ഇ -വേസ്റ്റ്റ്റ് ശേഖരണത്തിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തും, ഹരിതകർമ്മ സേനയും ചേർന്ന് 31 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ പഞ്ചായത്ത് തലത്തിൽ എല്ലാവിധ ഇലട്രിക്, ഇലട്രോണിക്, ചില്ല് മാലിന്യങ്ങൾ ശേഖരിക്കും .സി.എഫ്. ബൾബ് ,ട്യൂബ് ലൈറ്റ് എന്നിവ ഒഴികെയുള്ള ഇ മാലിന്യമാണ് ശേഖരിക്കുന്നത് .ഇതിന്റെ ഭാഗമായി ഓരോ വാർഡിലും ഹരിതകർമ്മ സേന അംഗങ്ങൾ വീടുകൾ കയറിഇറങ്ങി നോട്ടീസ് വിതരണത്തിന് തുടക്കം കുറിച്ചു . എല്ലാ വാർഡ് നിവാസികളും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |