ആലപ്പുഴ: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷയ്ക്കായി പൊലീസ് ജാഗ്രതയും മുന്നൊരുക്കവും സ്വീകരിച്ചതായി ജില്ലാ പൊലീസ് മേധാവി ജെ.ജയദേവ് അറിയിച്ചു. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ക്ലീൻ കാമ്പസ്, സേഫ് കാമ്പസ് പദ്ധതി എല്ലാ സ്ക്കുളുകളിലും നടപ്പിലാക്കും. പിങ്ക് പൊലിസും പ്രത്യേക ബൈക്ക് പട്രോളിംഗ് യൂണിറ്റും നിരത്തിലുണ്ടാകും.
എല്ലാ ബസ് സ്റ്റാൻഡുകളിലും പൊലിസ് സാന്നിധ്യം
സ്കൂൾ വാഹനങ്ങളിലും വിദ്യാർത്ഥികൾ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന
സ്കൂളിനോടു ചേർന്നുള്ള കടകളിൽ പുകയില ഉത്പന്നങ്ങളും വിദ്യാർത്ഥികൾക്ക് ഹാനികരമായ വസ്തുക്കളുമില്ലെന്ന് ഉറപ്പാക്കും
ബസ് ജീവനക്കാരുടെ സഭ്യമല്ലാത്തതായ പെരുമാറ്റങ്ങൾ അനുവദിക്കില്ല
കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കാൻ പൊലീസിന്റെയും സ്റ്റുഡന്റ്സ് പൊലീസിന്റെയും സഹായം
ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്ക്കരണം
സ്കൂൾ മേഖലയിൽ വാഹനങ്ങളുടെ വേഗത പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും
സ്കുളുകൾക്ക് മുന്നിൽ സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിക്കും
സമയക്രമം ടിപ്പർ ലോറികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും
സ്കുളുകളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ച് ട്രാഫിക്ക് നിയന്ത്രണങ്ങൾക്ക് കേഡറ്റുകളുടെ സേവനം
വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുവരാൻ അനുവദിക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |