അമ്പലപ്പുഴ: അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സഹായധനം കൈമാറി. അമ്പലപ്പുഴ കോമന കുന്നേൽ വീട്ടിൽ ശ്രീധരന്റെ മകൻ ബിജിമോന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 10 ലക്ഷം രൂപയാണ് കൈമാറിയത്. 2021 ആഗസ്റ്റ് 19 ന് ഭാര്യയുമായി സ്കൂട്ടറിൽ പോകുമ്പോൾ ദേശീയ പാതയിൽ കളളിക്കാടുണ്ടായ അപകടത്തിലാണ് ബിജിമോൻ മരിച്ചത്.
അമ്പലപ്പുഴ ഫിഷറീസ് ഓഫീസിൽ എച്ച് .സലാം എം. എൽ. എ ബിജിമോന്റെ ഭാര്യ മിനിമോൾക്ക് സഹായ ധനം കൈമാറി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, അപർണ സുരേഷ്, ജോൺസൺ, ചന്ദ്രലേഖ, സി ഷാംജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |