അമ്പലപ്പുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാദമി രജത ജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും അവാർഡുദാനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ദളിത് സാഹിത്യ അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ആർ.മധു കലയത്തോലിയിൽ, സുഷമ അശോക്, ബ്രദർ മാത്യു ആൽബിൻ , പി.എൻ.രാജുക്കുട്ടി, ഡോ.ഷിബു ജയരാജ്, വീണ വൈഗ, പി.കെ.റാവുക്കുട്ടൻ, അജിതൻ, അനൂപ് ബി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രജതജൂബിലി കലാകീർത്തി പുരസ്ക്കാരം വിതുര തങ്കച്ചനും കലാനിധി പുരസ്ക്കാരംവെളിയനാട് പ്രമോദിനും എസ്. ശ്രീലക്ഷ്മിയ്ക്കും മന്ത്രി സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |