SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.27 AM IST

ആഘോഷമാകും സ്കൂൾ ആരംഭം

s

ജില്ലാതല പ്രവേശനോത്സവം ചേർത്തല തെക്ക് ഗവ എച്ച്.എസ്.എസിൽ

ആലപ്പുഴ : വർണത്തോരണങ്ങളും ബലൂണുകളും പേപ്പർ തൊപ്പിയും, മധുര പലഹാരങ്ങളുമായി സ്കൂളുകൾ ഇന്ന് വിദ്യാർത്ഥികളെ വരവേൽക്കും. അകമ്പടിക്ക് പ്രവേശനോത്സവ ഗാനവുമുണ്ടാകും. ആകാംക്ഷയോടെ ആദ്യമായി വിദ്യാലയപ്പടി കടന്നെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ ജില്ലയിലെ എല്ലാ സ്കൂളുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുക.

ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് ചേർത്തല തെക്ക് ഗവ എച്ച്.എസ്.എസിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡനറ് ബിപിൻ സി.ബാബു സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യും. പ്രീ സ്‌കൂൾ കളിത്തോണിയുടെ ജില്ലാതല വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിക്കും.

ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പ്രിയ, അംഗം വി.ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പൻ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി.എം.രജനീഷ്, ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ ബിന്ദു, ചേർത്തല ഡി.ഇ.ഒ സി.എസ് ശ്രീകല, എസ്.എസ്.കെ ജില്ലാ പ്രോഗാം ഓഫീസർമാരായ ഡി. സുധീഷ്, കെ.ജി.വിൻസെന്റ്, പി.എ.സിന്ധു, ഇമ്മാനുവൽ ടി. ആന്റണി, ചേർത്തല എ.ഇ.ഒ പി.കെ ഷൈലജ, ബി.പി.സി അംഗം ടി.ഒ.സൽമോൻ, സ്‌കൂൾ പ്രിൻസിപ്പൽ ജീജാ ഭായ്, ഹെഡ് മാസ്റ്റർ പി.എം.ഗോപകുമാർ, പി.ടി.എ പ്രസിഡന്റ് ഡി.പ്രകാശൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുട്ടികളുടെ മികവുത്സവവും നടക്കും. സബ് ജില്ലാ തലത്തിലും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും.

അദ്ധ്യാപകരുടെ കുറവ് ഉടൻ നികത്തും

വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ആനുപാതികമായി അദ്ധ്യാപകരുടെ എണ്ണം തികയാതിരിക്കുകയും ചെയ്യുന്ന പ്രശ്നങ്ങൾ ചില വിദ്യാലയങ്ങൾ നേരിടുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ ഹെഡ് മാസ്റ്റർമാരുടെ പ്രൊമോഷൻ, ട്രാൻസ്ഫർ ലിസ്റ്റ് പുറത്തിറങ്ങിയിരുന്നു. അതിനാൽ, വൈകാതെ തന്നെ ഒഴിവുള്ള കസേരകൾ നികത്തപ്പെടും. അദ്ധ്യയനം തുടങ്ങി ആറാം പ്രവൃത്തി ദിനത്തിൽ മാത്രമേ അദ്ധ്യാപകരുടെയും കുട്ടികളുടെയും എണ്ണം സംബന്ധിച്ച് കൃത്യത ലഭിക്കൂ. ഏതെങ്കിലും വിദ്യാലയത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ടായാൽ അഭിമുഖം നടത്തി താത്കാലിക അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ കുട്ടികൾ (ഇന്നലെ വരെ )
ഒന്നാം ക്ലാസ്....................................................10857

2 മുതൽ 10 വരെയുള്ള ക്ലാസുകൾ............ 22651

നവാഗതരെ ഓരോ സ്കൂളിലും പൂച്ചെണ്ടുകളും, സമ്മാനങ്ങളും നൽകി വരവേൽക്കും. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്

-എ.കെ.പ്രസന്നൻ, ജില്ല കോ ഓർഡിനേറ്റർ, വിദ്യാകിരണം മിഷൻ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.