അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ വൃദ്ധനെ കണ്ടെത്തി. ആശുപത്രിയിലെ പതിനാലാം വാർഡിൽ നിന്ന് 31 ന് രാത്രി 11 ഓടെയാണ് ഹരിപ്പാട് പള്ളിപ്പാട് കോയിപ്പുറത്ത് രാജുവിനെ (75) കാണാതായത്. ഭാര്യ കുഞ്ഞുമോൾ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെ രാവിലെ 10 ഓടെ വണ്ടാനം ഭാഗത്ത് രാജുവിനെ കണ്ട വിവരം പൊതുപ്രവർത്തകനായ ഷുക്കൂർ പുന്നപ്ര സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ജനമൈത്രി സി.പി.ഒ പ്രവീൺ എത്തി രാജുവിനെ പുന്നപ്ര സ്റ്റേഷനിൽ എത്തിച്ച ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം ആശുപത്രിയിലേക്ക് മടക്കി അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |