അമ്പലപ്പുഴ : കേരളാ സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ. ഗോപിനാഥപിള്ള മുഖ്യ പ്രഭാഷണം നടത്തി. അമ്പലപുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത. സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി പി. ആർ.പുരുഷോത്തമൻ പിള്ള , ജില്ലാ ട്രഷറർ പി.നടരാജൻ, വൈസ് പ്രസിഡന്റ് ഇ.കെ. വിജയമ്മ എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |