അമ്പലപ്പുഴ : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചും മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര അവഗണനക്കെതിരെയും മത്സ്യതൊഴിലാളി യൂണിയൻ (സി. ഐ. ടി .യു ) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴി തീരത്തു നടത്തിയ സായാഹ്ന ധർണ എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് ടി.എസ്. ജോസഫ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി സി.ഷാംജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജ രതീഷ്, ഡി.ദിലീഷ്, പ്രസന്ന വേണു, അഡ്വ.പ്രദീപ്തി സജിത്ത്, മേഖല കമ്മിറ്റി അംഗങ്ങളായ കെ.ഫെനിൽ, എസ് .സുമേഷ്, സി.ജയൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ.എസ്. സുദർശനൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |