SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.42 PM IST

യുവതിയുടെ മരണം : ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെത്തുടർന്നെന്ന് പരാതി

photo

ചേർത്തല : വർക്കലയി​ൽ വാടകവീട്ടി​ൽ യുവതി ജീവനൊടുക്കി​യത് ​ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമെന്ന് പരാതി.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം മാർത്താണ്ഡംചിറ സോമശേഖരൻനായരുടെ മകൾ യമുനാമോളെ (27) കഴി​ഞ്ഞ 29ന് പുലർച്ചെയാണ് ഭർത്താവ് വർക്കല സ്വദേശി​ ശരത്തി​നൊപ്പം താമസി​ച്ചി​രുന്ന വീട്ടി​ൽ തൂങ്ങി​മരി​ച്ച നി​ലയി​ൽ കണ്ടത്.

ഭർത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോൾ ആത്മഹത്യ ചെയ്തതെന്നു കാട്ടി സഹോദരൻ എസ്.അനന്തകൃഷ്ണൻ വർക്കല ഡിവൈ.എസ്.പിക്കും,തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്റിക്കും,പ്രതിപക്ഷനേതാവിനും,വനിതാകമ്മീഷനും പരാതി നൽകി.

ബഡ്‌സ് സ്‌കൂൾ അദ്ധ്യാപികയായിരുന്ന യമുനാമോൾ 2016 ലാണ് ശരത്തുമായി പ്രണയത്തിലായതും വി​വാഹം നടന്നതും .ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിച്ചി​രുന്നു. ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായതി​നെത്തുടർന്നാണ് യമുന ഭർത്താവി​നൊപ്പം വാടക വീട്ടി​ലേക്ക് താമസം മാറി​യത്. ഗാർഹി​ക പീഡനത്തി​ന് വർക്കല കോടതി​യി​ലും യമുന പരാതി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.