ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് 4.15 കോടി രൂപ വിനിയോഗിച്ച് ചേർത്തല കാളികുളം - ചെങ്ങണ്ട റോഡിൽ പൂത്തോട്ട തോടിന് കുറുകെ പുനർനിർമിച്ച പഴംകുളം പാലം നാളെ വൈകിട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
ചടങ്ങിൽ മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ.എം.ആരിഫ് എം.പി. മുഖ്യാതിഥിയാകും. പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം ) ചീഫ് എൻജിനീയർ എം.അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള, ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.മുകുന്ദൻ, നഗരസഭാംഗം പി.എസ്.ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം ഷൈമോൾ കലേഷ്, പൊതുമരാമത്ത് (പാലം വിഭാഗം) ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |