ആലപ്പുഴ: കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ(സി.ഐ.ടി.യു) അമ്പലപ്പുഴ താലൂക്ക് സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ഗാനകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ജി.ശശിധരൻ അവതരിപിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സംസ്ഥാന ട്രഷറർ സി.ബി.ഷാജികുമാർ വിതരണം ചെയ്തു. പുതിയ റേഷനിംഗ് ഓർഡറിന്റെ വിശദീകരണം ജില്ലാ സെക്രട്ടറി പി.ആർ.രാജേന്ദ്രൻ നടത്തി. ടി.ബി .കാർത്തികേയൻ, കെ.കെ.പൊന്നൻ, കെ.കെ.ഭാസി, ടി.വി.തിരുമേനി, പി.വി.ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു. താലൂക്ക് കമ്മിറ്റി ഭാരവാഹികളായി ഇല്ലിക്കൽ കുഞ്ഞുമോൻ (പ്രസിഡന്റ്), ലതാ ഉദയപ്പൻ, പി.വി.ഹരിദാസൻ നായർ (വൈസ് പ്രസിസന്റന്മാർ), ഗോപാലകൃഷ്ണക്കുറുപ്പ് (സെക്രട്ടറി), എച്ച്.നൗഫൽ, കലാധരൻ, ആശാമോൾ (ജോയിന്റ് സെക്രട്ടറിമാർ), ജോസഫ് വർഗീസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |