പൂച്ചാക്കൽ. പെരുമ്പളം പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം ദലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.വി.വി.ആശ അദ്ധ്യക്ഷയായി. തൈക്കാട്ടുശേരി പഞ്ചായത്തിൽ പ്രസിഡന്റ് ഡി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ രതി നാരായണൻ അദ്ധ്യക്ഷയായി. ക്ലീൻ കേരള കമ്പനി കോ ഓർഡിനേറ്റർ സന്തോഷ് മേനോൻ പങ്കെടുത്തു. വടുതലയിൽ എ.സി.സി യുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകൻ രതീഷ് പനയത്തിലിനെ ആദരിച്ചു. പൂച്ചാക്കലിൽ ആന്റപ്പൻ മായിത്തറ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ശ്രീഭദ്രാ സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. റിട്ട.എ.ഇ.ഒ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |