SignIn
Kerala Kaumudi Online
Friday, 19 April 2024 11.16 AM IST

തീര ശുചീകരണ യജ്ഞവും വൃക്ഷത്തൈ നടീലും

be

ആലപ്പുഴ: ലോക സമുദ്ര ദിനാചരണത്തിന്റെ ഭാഗമായി, പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്‌ക്കാര ജേതാവുമായ ഫിറോസ് അഹമ്മദ്, ആലപ്പുഴ ബീച്ചിൽ തീര ശുചീകരണ യജ്ഞവും വൃക്ഷത്തൈ നടീലും വിദ്യാർത്ഥികൾക്കായുളള വൃക്ഷത്തൈ വിതരണവും നടത്തി. ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ഡോ ജയിംസ് ആനാപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതി കോ ഓർഡിനേറ്റർ ഫിറോസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് മുഖ്യാതിഥിയായിരുന്നു.
ഡോ.കെ.ജെ.ഡയാന, ഡോ.റോസ് ലീന തോമസ്, ഡോ.സിസ്റ്റർ ബിൻസി ജോൺ, ഡോ.ജി.ശ്രീകല, ഡോ.ജൂലിൻ ജോസഫ്, ഡോ.ജി.പി.ഷീജാമോൾ, ഡോ.സബിദ തോമസ്, ഡോ.ഫിലോമിന ജോസഫ്, പാം ബീച്ച് മാനേജിംഗ് ഡയറക്ടർ റോയി.പി.തീയോച്ചൻ, ജോണി മുക്കം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെന്റ് ജോസഫ്‌സ് വനിതാ കോളേജിലെ ഐ.ക്യു.എ.സി ഗ്രീൻ ഇനീഷ്യേറ്റീവ് കമ്മിറ്റി, ഭൂമിത്രസേന, എനർജി ക്ലബ്ബ്, എൻ എസ് എസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വരും ദിവസങ്ങളിലും തീര ശുചീകരണം തുടരുമെന്നും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത വൃക്ഷത്തൈകൾ മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുമെന്നും ഫിറോസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.