SignIn
Kerala Kaumudi Online
Thursday, 25 April 2024 2.03 AM IST

കയർ സമരം: കയറ്റുമതിക്കാരുടെ ഉത്പന്നങ്ങൾ തടഞ്ഞു

photo

ആലപ്പുഴ: കയർ കോർപ്പറേഷനെ നോക്കുകുത്തിയാക്കി കയർ ഉത്പന്നങ്ങൾ സംഭരിക്കാനുള്ള കയറ്റുമതിക്കാരുടെ നീക്കത്തിനെതിരെ സംയുക്ത സമരസമിതി സമരം ശക്തമാക്കി. ഇന്നലെ തിരുവിഴയിൽ സമരസമിതിയുടെ നേതൃത്വത്തിൽ കയറ്റു മതിക്കാർ 50ഇന ഉത്പന്നങ്ങളുമായി വന്ന വാഹനം വഴിയിൽ തടഞ്ഞു പ്രതിഷേധിച്ചു. ഇന്ന് മന്ത്രി പി. രാജീവ് വിളിച്ചു ചേർത്ത അനുരഞ്ജനയോഗത്തിൽ കയറ്റുമതിക്കാർ ഡിപ്പോസമ്പ്രദായ നയവുമായി മുന്നോട്ടു പോകാൻ ശ്രമിച്ചാൽ കയറ്റുമതിക്കാർ കൊണ്ടുവരുന്ന ഉത്പന്നങ്ങൾ തെരുവിൽ തടഞ്ഞ് കത്തിക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. സമര സമിതി നേതാക്കളായ പി.എൻ. സുധീർ, എം.ജി. സാബു, ജമീല പുരുഷോത്തമൻ, പി.വി. രമേശൻ, പി. ചിദംബരൻ, ലാൽസൺ, പി. രാജേന്ദ്രൻ, വി.ആർ. പൊന്നപ്പൻ, കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കയറ്റുമതിക്കാരുടെ വാഹനം തടഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.