ചേർത്തല :മാരാരിക്കുളം ബീച്ച് ജംഗ്ഷനിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരു റോഡുകൾക്കും സിഗ്നൽ സംവിധാനം നിലവിൽ വന്നു. ദീർഘനാളായുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.
മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും അർത്തുങ്കൽ പൊലീസിന്റെയും അഭ്യർത്ഥനയെ തുടർന്ന് മാരാരിക്കുളത്തെ ഋഷിറാം ഹോസ്പ്പിറ്റൽ മാനേജ്മെന്റാണ് സിഗ്നൽ ലൈറ്റ് സ്പോൺസർ ചെയ്തത്.സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി, വൈസ് പ്രസിഡന്റ് സി.സി.ഷിബു എന്നിവർ ചേർന്ന് നിർവഹിച്ചു.വാർഡ് അംഗം ജെസി ജോസി,അർത്തുങ്കൽ പൊലീസ് എസ്.എച്ച്.ഒ പി.ജി.മധു, എസ്.ഐ.രാജീവ്, ഋഷിറാം എം.ഡി.രജനി രാജീവ്, ഡോ.റിയാസ് സുലൈമാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |