ആലപ്പുഴ: പ്രവാസികൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത ലോക കേരള സഭയ്ക്കായി കോടികൾ ധൂർത്തടിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് കെ. പി. സി .സി ജനറൽ സെക്രട്ടറി എം. ജെ. ജോബ് പറഞ്ഞു. ആലപ്പുഴ ഡി .സി. സി ഓഫീസിൽ നടന്ന കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ ചൂഷണം ചെയ്യുന്ന എൽ. ഡി .എഫ് സർക്കാർ 60 വയസുകഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പ്രതിമാസ പെൻഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി. സി .സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്, സി. വി. മനോജ്കുമാർ,മാത്യുസ് കൂടാരത്തിൽ, യു. എം. കബീർ,രാധാകൃഷ്ണൻ പുതുശേരിയിൽ, മുഹമ്മദ് ഷാനി,ഉണ്ണികൃഷ്ണൻ കൊല്ലമ്പറമ്പിൽ,ഷാജി കരുമനശേരിൽ,ജോസഫ് ചെങ്ങന്നൂർ, വർഗീസ് കോലത്ത് പറമ്പിൽ,വഹാബ് പറയന്തറ,മൂകുന്ദൻ,ജിജു മാത്യു,ജയപ്രകാശ്, ജിജു എടത്വ,യൂസഫ് കായംകുളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |