കുട്ടനാട്: പുരോഗമന കലാ സാഹിത്യസംഘം തകഴി ഏരിയാ സമ്മേളനം സംസ്ഥാന കമ്മറ്രിയംഗവും കേരള സംസ്ഥാന സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ ബിച്ചു എക്സ് മലയിൽ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് തെക്കേകര എൻ.ജി.ഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വള്ളികുന്നം രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ സി.പി.എം തകഴി ഏരിയാ സെക്രട്ടറി കെ.എസ് അനിൽകുമാർ , സുജാത എസ്. നായർ ടി. ജി ജലജകുമാരി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി. ടി ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. മനു നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |