മാന്നാർ: എം.ജി യൂണിവേഴ്സിറ്റി ബി.എസ് സി കെമിസ്ട്രി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ മാന്നാർ കുരട്ടിക്കാട് ഏനാത്ത് കിഴക്കേതിൽ അമൃത ജി.കൃഷ്ണനെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മാന്നാർ പഞ്ചായത്ത് 'അവളിടം" യുവതി ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യുവതി ക്ലബ്ബ് സെക്രട്ടറി എ.അനീഷ, സന്ധ്യ എസ്.ശങ്കർ, സനിത ജയകുമാർ,ശില്പ നീനു , കവിത കലാധരൻ , രജിതകുമാരി കെ.ആർ, സുധ സന്തോഷ്, ഗിരിജ ബി, രജനി സോമൻ, ബീനടി.ജോയ്, ഗീതു കൃഷ്ണൻ, സിനി എസ് , ആതിര അഭിലാഷ് , സുനിത കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |