ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിച്ച് ഉപ്പുവെള്ള ഭീഷണിയിൽ നിന്നും കാർഷിക മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിസാൻ സഭാ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ ഓഫീസിന് മുന്നിൽ കൂട്ട ധർണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ, ബി.അൻസാരി, പി.കെ.സദാശിവൻപിള്ള, വി.സി.മധു, സി.വാമദേവ്, സി.കെ.ബാബുരാജ്, ആർ.ശ്രീകുമാർ, വി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |