SignIn
Kerala Kaumudi Online
Saturday, 20 April 2024 12.18 AM IST

പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം

cpi

ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കൾ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓണത്തിന് ശേഷം കയർ പിരി സഹകരണ സംഘങ്ങളിൽ നിന്നും കയർ ഫെഡ് കയർ സംഭരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2002ലെ കയർ സമരത്തിലൂടെ നിർത്തലാക്കിയ ഡിപ്പോ സമ്പ്രദായം തിരിച്ചുവന്നുവെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. പി.ജ്യോതിസ്, എൻ.എസ്.ശിവപ്രസാദ്, ഇ.കെ.ജയൻ, വി.പി.ചിദംബരൻ, ഡി.പി.മധു, ആർ.സുരേഷ്, എൻ.പി.കമലാധരൻ, എം.ഡി.സുധാകരൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.