അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, അമ്പലപ്പുഴ തഹസീൽദാർക്കും അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.എം.കബീർ, എൻ. ഷിനോയ്,സീന എന്നിവർ നിവേദനം നൽകി. വസ്തുവിന്റെ കരം അടയ്ക്കാനും മറ്റ് രേഖകൾ ശരിയാക്കാനും വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് മാസങ്ങളായി സേവനം ലഭിക്കുന്നില്ല. ജീവനക്കാരുടെ കുറവ് മൂലം ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്ക് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്.ആവശ്യമായ ജീവനക്കാരെ ഉടൻ തന്നെ നിയമിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |