മാന്നാർ: അപ്പർ കുട്ടനാട് മേഖലയിലെ വികസനം ലക്ഷ്യമാക്കി വികസന ഏജൻസി രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണയിലുണ്ടെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സി.പി.ഐ മാന്നാർ മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്നാർ കേന്ദ്രമാക്കി അപ്പർകുട്ടനാട് വികസന ഏജൻസി രൂപീകരിക്കണമെന്ന് മാന്നാർ മണ്ഡലം സമ്മേളനം ആവശ്യമുന്നയിച്ചിരുന്നു.
സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസി. സെക്രട്ടറി അഡ്വ.ജി.കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.ജോയിക്കുട്ടി ജോസ്, എൻ രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. എസ്.സോളമൻ, ജി.ഹരികുമാർ, ബി.രാജേഷ്, കെ.ജെ.തോമസ്,പി.ജി.രാജപ്പൻ, ജയകുമാരി, പി.സി.രാധാകൃഷ്ൻ, ടി.കെ.ചന്ദ്രചൂഡൻനായർ, പി. രഘുനാഥ്, സരിത ഗോപൻ, എന്നിവർ സംസാരിച്ചു. കെ.ആർ.രഗീഷ്, അഡ്വ.ജി.ഉണ്ണികൃഷ്ണൻ, സുജ രാജീവ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
ജി.ഹരികുമാർ, കെ.ആർ രഗീഷ് കെ.ജയകുമാരി, പി.രഘുനാഥ്, കെ.ജെ തോമസ്, ബി.രാജേഷ്കുമാർ, സുധീർ ഇലവൻസ്, ജി.ഉണ്ണികൃഷ്ണൻ, എം.എൻ സുരേഷ്, കനകൻ.കെ, മധു വെഞ്ചാൽ, ബാബു കളത്ര, ഹരികുമാർ കൊച്ചുപുരയ്ക്കൽ, പി.ജി രാജപ്പൻ, സുജ രാജീവ്, ശശി കാട്ടിലേത്ത്, ജി.സുനിൽ എന്നിവരടങ്ങിയ 17 അംഗ മണ്ഡലം കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.സി.പി.ഐ മാന്നാർ മണ്ഡലം സെക്രട്ടറിയായി ജി.ഹരികുമാറിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |