മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറിയും റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി 2022ലെ വായനാ പക്ഷാചരണം സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ മാവേലിക്കര താലൂക്ക് വൈസ് പ്രസിഡന്റ് പ്രൊഫസർ സുകുമാരബാബു ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരനും ആകാശവണി മുൻ പ്രോഗ്രാം ഡയറക്ടറുമായ ഡി. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ലൈബ്രറി പ്രോഗ്രാം കൺവീനർ വി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. സജു ജോർജ്, ദേവകിയമ്മ തയ്യിൽ, വി. രാഘവൻ, റൂബി സജി, സവിത ടീച്ചർ, ജയപ്രകാശ്, വി. പദ്മനാഭൻ, ഗൗരി ഗിരീഷ്, ആർ. രിജ എന്നിവർ സംസാരിച്ചു. ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. ചന്ദ്രൻ കൃതഞ്ഞതാ രേഖപ്പെടുത്തി. ബാലവേദി കൂട്ടുകാർക്കു നോട്ട്ബുക്കുകൾ വിതരണം ചെയ്തു. ജൂൺ 7 വരെ നീണ്ടുനിൽക്കുന്ന പക്ഷാചരണം
പുസ്തകക്കൂടിനു ചുറ്റും ദീപം തെളിയിക്കൽ, പുസ്തകപ്രശദർശനം, കുമാരനാശാൻ കൃതികളെ ക്കുറിച്ചു സെമിനാർ, മുതിർന്ന വായനക്കാരെ ആദരിക്കൽ എന്നിവയോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |